Posts

Showing posts from March, 2025

കൂട്ടുകാർ

Image
 പ്രിയ കുട്ടികളേ,രക്ഷിതാക്കളേ,  2024-25 അധ്യയന വർഷം അവസാനിക്കുകയാണല്ലോ... ഇനി 2 മാസം അവധിക്കാലം.... കുട്ടികൾക്ക് കളിക്കാനും രസിക്കാനും ഉല്ലസിക്കാനും ഉള്ളതാണ് അവധിക്കാലം... അത് ആഘോഷമാക്കുക....  ആ ആഘോഷത്തിന് രസം പകരാൻ നമ്മുടെ വിദ്യാലയവും  ഒപ്പമുണ്ട്. അവധിക്കാലം ആഘോഷമാക്കാൻ വായനയുടെയും രസകരമായ പ്രവർത്തനങ്ങളുടേയും വാതിൽ നിങ്ങൾക്കായി തുറക്കുന്നു. ഇന്ന് ആദ്യ പ്രവർത്തനമാണ്. നമുക്ക് തുടങ്ങിയാലോ.... താഴെ കൊടുത്തിരിക്കുന്ന കൂട്ടുകാർ എന്ന കഥ വായിക്കൂ... വായിക്കാൻ കഴിയാത്ത കുട്ടികൾക്ക് മുതിർന്നവർ വായിച്ചു കൊടുക്കണം.... വായിച്ചതിനു ശേഷം താഴെ നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ ഒരു ചെറിയ നോട്ടു ബുക്കിൽ ചെയ്ത് സൂക്ഷിക്കണം, സ്കൂൾ തുറന്ന് വരുമ്പോൾ കൊണ്ടുവരണം. മികച്ച രീതിയിൽ പ്രവർത്തനം ചെയ്യുന്ന ഓരോ ക്ലാസ്സിലേയും കുട്ടികൾക്ക് സമ്മാനം നൽകുന്നതാണ്.   ഇനി പ്രവർത്തനങ്ങളിലേക്ക്............... പ്രീപ്രൈമറി രക്ഷിതാക്കൾ കുട്ടികളോട് കഥയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചോദിക്കുക.... ഉത്തരം പറഞ്ഞാൽ മതി. എഴുതേണ്ടതില്ല  ആരൊക്കയായിരുന്നു കൂട്ടുകാർ? ആരാണ് തേൻ കുടിച്ച് രസിച്ചത്?...