Posts

Showing posts from May, 2025

അവലോകനം

Image
    പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, നാം ഈ അവധിക്കാലത്ത് നടത്തിക്കൊണ്ടിരുന്ന പ്രവർത്തനങ്ങൾ അവസാനിക്കുകയാണ്. ജൂൺ രണ്ടാം തീയതി സ്കൂൾ തുറക്കുകയാണല്ലോ.. ഇനി ഒരാഴ്ച മാത്രമാണ് മുന്നിൽ ഉള്ളത്. അത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കായി മാറ്റിവെയ്ക്കാം. കൂടാതെ നാം ചെയ്തുകൊണ്ടിരുന്ന എല്ലാ പ്രവർത്തനങ്ങളും ഒന്ന് മറിച്ചു നോക്കാം.  എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ കഴിഞ്ഞോ.... ഇനിയും ചെയ്യാൻ എന്തെങ്കിലും ഉണ്ടോ... ചെയ്ത പ്രവർത്തനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്... നമ്മുടെ ആദ്യത്തെ പ്രവർത്തനം തോട്ടം നിർമാണം എവിടെവരെയായി...    എല്ലാമൊന്ന് അവലോകനം ചെയ്യുക.... അവധിക്കാല പ്രവർത്തനങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം ഒരു കുറിപ്പായി നമ്മുടെ നോട്ട് ബുക്കിൽ അവസാനമായി എഴുതിച്ചേർക്കുക... രക്ഷാകർത്താക്കളുടേയും അഭിപ്രായം ഏറ്റവും അവസാന പേജിൽ എഴുതി സ്കൂൾ തുറന്ന് വരുമ്പോൾ നോട്ട് ബുക്ക് കൊണ്ടുവരണം. ഏറ്റവും മികച്ച ബുക്കുകൾ തെരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുന്നതാണ്. പ്രവർത്തനങ്ങൾ എല്ലാം ചെയ്തു പൂർത്തിയാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

സുബ്ബൻ കരടി

Image
  ഇന്നത്തെ കഥ പ്രവർത്തനങ്ങൾ പ്രീപ്രൈമറി  വാഴപ്പഴത്തിന്റെ ചിത്രത്തിന് നിറം നൽകുക 1,2 ക്ലാസ്സുകൾ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1. ആരാണ് നടക്കാൻ ഇറങ്ങിയത്? 2.പാടത്ത് എന്തു കണ്ടപ്പോഴാണ് സുബ്ബന് കൊതിയായത്? 3.രങ്കൻ മുട്ടൻ വടിയുമായി വരാൻ കാരണമെന്താണ്? 3,4 ക്ലാസ്സുകൾ വാഴക്കലയുമായി നിൽക്കുന്ന സുബ്ബന്റെ അടുത്തേക്ക് മുട്ടൻ വടിയുമായി രങ്കൻ ഓടി വന്നു. അവർ തമ്മിൽ നടക്കാൻ ഇടയുള്ള സംഭാഷണം എഴുതുക.

The Elephant and the Ant

Image
 ഇന്ന് ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യമായി താഴെക്കൊടുത്തിരിക്കുന്ന കഥ ഒന്നു വായിച്ചു നോക്കുക.... കൊച്ചു കൂട്ടുകാർക്ക് മുതിർന്നവർ ആരെങ്കിലും കഥ മനസ്സിലാകുന്ന വിധം വായിച്ചു കൊടുക്കുമല്ലോ.... ഇനി പ്രവർത്തനങ്ങളിലേക്ക്..... Pre- primary   Draw the elephant and colour. Write the name under it. One simple model is given below.... 1, 2 class Draw the elephant and label the parts. 3, 4 classes Write a conversation between elephant and ant. Make attractive with pictures. Draw or paste Elephant(Jaggu): Goodmorning  Mittu ....................................? Ant(mittu): I am going to play cricket.                        .......................................? Jaggu: ............................. Mittu:  ............................... Jaggu: .................................. Mittu: ................................. ...

Hello English

Image
  പ്രിയ കുട്ടികളേ, ഇന്ന് ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോക്ലാസ്സിനും വ്യത്യസ്തമായ വായനാ സാമഗ്രിയാണ് നൽകിയിട്ടുള്ളത്. അത് വായിച്ചതിനു ശേഷം അതിനു താഴെ കൊടുത്തിട്ടുള്ള പ്രവർത്തനങ്ങൾ ചെയ്യുക. കൊച്ചുകുട്ടികളെ രക്ഷിതാക്കൾ സഹായിക്കുമല്ലോ.... Reading Card for Pre-Primary, Std 1 and 2 Activity Pre-Primary Do you have friends? Introduce your best friend. ( Written or Oral )  ( നിങ്ങളുടെ ഒരു കൂട്ടുകാരനെ/കൂട്ടുകാരിയെ പരിചയപ്പെടുത്തുക)   Std 1 and 2 Ask the children to read first.(Let them identify the familiar words) * Let the parents read the story loudly for the children, so that they can identify the characters. Task * What do you see in the picture? Write their names. (വായനക്കാർഡിലെ ചിത്രത്തിൽ എന്തെല്ലാമാണ് കാണുന്നത് അവയുടെ പേരെഴുതുക) Reading Card for Std 3 Activity for std 3 * Read well * Identify the situation of each picture. Then write answers * Did Ammu and Kunjatta get money ? From which pi...

അറിവ്

Image
പ്രിയ കുട്ടികളേ, ഇന്ന് ഒരു കഥയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊച്ചുകൂട്ടുകാർക്ക് രക്ഷിതാക്കൾ വായിച്ചു നൽകുമല്ലോ....  കഥ വായിച്ചല്ലോ..... ഇനി പ്രവർത്തനങ്ങളിലേക്ക്.... പ്രീ പ്രൈമറി  കഥയിൽ ആരെയാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് ? ചിത്രം വരച്ച് പേരെഴുതുക.  1,2 ക്ലാസ്സുകൾ കഥയിൽ ആരെയാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്? എന്തുകൊണ്ടാണ് ഇഷ്ടപ്പെട്ടത്? ഒരു കുറിപ്പ് എഴുതുക. 3,4 ക്ലാസ്സുകൾ ഈ കഥയ്ക്ക് ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കുക....

സംഖ്യകൾ

Image
 ഇന്ന് സംഖ്യകളെ കുറിച്ചുള്ള ഒരു പാട്ടായാലോ.....  പാട്ട്  ഇഷ്ടമായോ.... ഏതെല്ലാം സംഖ്യകളെ കുറിച്ചാണ് പാട്ടിൽ പറയുന്നത്? ഇനി പ്രവർത്തനങ്ങളിലേക്ക്...... പ്രീ പ്രൈമറി ഇതു പോലെ നിങ്ങൾക്കറിയാവുന്ന ഒരു സംഖ്യാ പാട്ട് പാടി അവതരിപ്പിക്കുക... 1,2 ക്ലാസ്സുകൾ ഒന്നു മുതൽ അമ്പത് വരെയുള്ള സംഖ്യകൾ എഴുതുക.... അതിൽ നിന്നും ഒറ്റ സംഖ്യകൾ, ഇരട്ട സംഖ്യകൾ കണ്ടെത്തുക... ഏറ്റവും ചെറിയ ഒരക്ക സംഖ്യ ഏതാണ്? ഏറ്റവും വലിയ രണ്ടക്ക സംഖ്യ ഏത്? 3,4 ക്ലാസ്സുകൾ 2,3,9,5 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര മൂന്നക്ക സംഖ്യകൾ എഴുതാം?  അവയെ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും എഴുതുക.

സലിമും സൈക്കിളും

Image
   ഇന്ന് ഒരു കഥ വായിച്ചാലോ.... പ്രവർത്തനങ്ങൾ പ്രീപ്രൈമറി സൈക്കിളിന്റെ ഒരു വീൽ വരച്ച് നിറം നൽകുക.... 1,2 ക്ലാസ്സുകൾ സലിം തിരിച്ചു വന്നപ്പോൾ സൈക്കിളും സലിമും തമ്മിൽ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക. സംഭാഷണം എഴുതുക. 3,4 ക്ലാസ്സുകൾ  സലിം അന്ന് എങ്ങനെയായിരിക്കും വീട്ടിലേക്ക് പോയത്? കഥ പൂർത്തിയാക്കുക...

ഭൂപടങ്ങൾ

Image
 പ്രിയ കുട്ടികളേ, ഇന്ന് ഭൂപടങ്ങളെ കുറിച്ചുള്ള ചെറിയ ഒരു പഠനമാണ് തയ്യാറാക്കിയിട്ടുള്ളത്. നമ്മൾ താമസിക്കുന്ന പ്രദേശങ്ങളെ ഒരു പരന്ന പ്രതലത്തിൽ വരച്ചു തയ്യാറാക്കുന്നതാണ് ഭൂപടം. ലോകത്തെ മുഴുവനായും ഭൂഖണ്ഡങ്ങളായി തിരിച്ചും രാജ്യങ്ങളായി തിരിച്ചും വിവിധ പ്രവിശ്യകളുടേയും ഭൂപടങ്ങൾ നമുക്ക് ലഭ്യമാണ്. അതിർത്തികൾ മനസ്സിലാക്കാനും കാലാവസ്ഥാ പഠനത്തിനും സമുദ്ര-വിമാന-കര യാത്രകൾക്കുമെല്ലാം ഭൂപടം അത്യന്താപേക്ഷിതമാണ്. നമുക്ക് ചില ഭൂപടങ്ങൾ ആദ്യം പരിചയപ്പെടാം. ആദ്യം നമുക്ക് നമ്മുടെ ജില്ലയുടെ മാപ് പരിചയപ്പെടാം. ആലപ്പുഴ ജില്ലയുടെ അതിരുകൾ ഏതെല്ലാമാണ്? ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ ഏതെല്ലാം? ജില്ലയുടെ കിഴക്ക് ഭാഗത്തായി പരന്നു കിടക്കുന്ന കായൽ ഏതാണ്? ഇനിയും ഈ ഭൂപടത്തോട് എത്രയോ ചോദ്യങ്ങൾ ചോദിക്കാനുണ്ട്. അവയുടെ ഉത്തരങ്ങളും ഭൂപടം നമുക്ക് പറഞ്ഞുതരും. ഇനി നമ്മുടെ മാതൃ രാജ്യമായ ഇന്ത്യയുടെ ഭൂപടം കാണാം. ഇന്ത്യയുടെ അതിരുകൾ, സംസ്ഥാനങ്ങൾ, കടലുകൾ, സംസ്ഥാന തലസ്ഥാനങ്ങൾ ഇവയെല്ലാം വളരെ എളുപ്പത്തിൽ നമുക്ക് കണ്ടെത്താമല്ലോ.... ഇനി നമുക്ക് നമ്മുടെ സംസ്ഥാനത്തെ പരിചയപ്പെടാം.... ...

Success

Image
  ഇന്നത്തെ പ്രവർത്തനങ്ങൾ തയ്യാറാക്കി അയച്ചു തന്നത് സജീഷ് സാർ ആണ്. ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു കഥ വായിച്ച് പ്രവർത്തനങ്ങൾ ചെയ്യുമല്ലോ... കൊച്ചു കൂട്ടുകാർക്ക് ചിത്രങ്ങൾ കാണിച്ച് രക്ഷിതാക്കൾ വായിച്ചു നൽകണം.  കഥ വായിച്ചല്ലോ... ഇഷ്ടപ്പെട്ടോ.... ഇനി പ്രവർത്തനങ്ങളിലേക്ക്..... പ്രീപ്രൈമറി   മുകളിലെ ചിത്രം നിരീക്ഷിക്കുക.... മത്സരം കാണാൻ വന്നവരാണ് ഒരാളൊഴികെ എല്ലാവരും. വരാതിരുന്ന ആളുടെ ചിത്രം ബുക്കിൽ വരച്ച് നിറം നൽകുക.  Std 1,2  താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ വായിച്ച് ശരിയായ ഉത്തരം കണ്ടെത്തി വട്ടം വരയ്ക്കുക. Read the questions and circle the answer 1 Where did the animals gather for the race? Forest.        Town.       Meadow.    Hill 2  "We are good runners. If you try, you will win" . Who said this?  Mittu.      Mother.       Friends.    Father. 3  How did Mittu run? Slow.     Fast. ...

എബിയും ചാമ്പമരവും

Image
  കഥ വായിച്ചല്ലോ.... നിങ്ങളുടെ വീട്ടിലും പഴങ്ങൾ തരുന്ന മരങ്ങളുണ്ടോ....  ഏതെല്ലാമാണവ.... പ്രവർത്തനങ്ങൾ പ്രീ പ്രൈമറി നിങ്ങളുടെ വീട്ടിലുള്ള പഴങ്ങൾ തരുന്ന മരങ്ങൾ ഏതെല്ലാമാണ്? ഏതെങ്കിലും ഒന്നിന്റെ ചിത്രം വരയ്ക്കുക.... 1,2 ക്ലാസ്സുകൾ നിങ്ങളുടെ വീട്ടിലുള്ള നിങ്ങൾക്ക് ഇഷ്ടപ്പെട്ട പഴം നൽകുന്ന ഒരു മരത്തെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. 3,4 ക്ലാസ്സുകൾ വയറു വേദന തീർന്ന് പഴങ്ങൾ കഴിക്കാനായി എത്തിയ എബിയും ചാമ്പമരവും തമ്മിലുള്ള സംഭാഷണം എഴുതുക....