Posts

Showing posts from April, 2025

Indroducing myself

Image
 പ്രിയ കുട്ടികളേ, ഇന്നത്തെ പ്രവർത്തനം തയ്യാറാക്കിയത് ജ്യോതി ടീച്ചറാണ്. ഇംഗ്ലീഷ് ഭാഷയിൽ എങ്ങനെയാണ് നാം സ്വയം പരിചയപ്പെടുത്തുക എന്നതാണ് ഇന്നത്തെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. താഴെ കൊടുത്തിരിക്കുന്ന ഭാഗം വായിച്ചു നോക്കുക...  ഇനി ഒരു വീഡിയോ കാണാം...  പ്രവർത്തനങ്ങൾ പ്രീപ്രൈമറി കുട്ടികൾ ഇതു പോലെ ഇംഗ്ലീഷിൽ ഒന്നോ രണ്ടോ വാക്യങ്ങളിൽ സ്വയം പരിചയപ്പെടുത്തുക. ചെറിയ വീഡിയോ എടുത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്യുക.  ഒന്ന്,രണ്ട് ക്ലാസ്സുകൾ കുട്ടികൾ കുടുംബത്തിലെ എല്ലാവരുടേയും രേഖാ ചിത്രം വരച്ച് അവരെ ഇംഗ്ലീഷിൽ പരിചയപ്പടുത്തി എഴുതുക. 3,4 ക്ലാസ്സുകൾ Write a paragraph about "Myself "

മഴയെത്തുമ്പോൾ....

Image
 ഇന്നത്തെ പ്രവർത്തനം തയ്യാറാക്കിയത് സജീഷ് കുമാർ സാർ ആണ്. പ്രിയപ്പെട്ട കുട്ടികളെ, പ്രശസ്ത ബാലസാഹിത്യകാരനും അരീപ്പറമ്പ് ഹൈസ്കൂളിലെ അധ്യാപകന്യമായിരുന്ന ശ്രീ T V ഹരികുമാറിൻ്റെ താളം എന്ന കവിതയാണ് ഇന്നത്തെ പ്രവർത്തനത്തിൽ നൽകിയിട്ടുള്ളത്. എല്ലാവരും കവിത വായിച്ച് രസിക്കുക... പ്രീപ്രൈമറി LKG , UKG വിഭാഗം കുട്ടികൾക്ക് രക്ഷിതാക്കൾ കവിത ഈണത്തിൽ ചൊല്ലിക്കേൾപ്പിക്കുക. കുട്ടികൾ രക്ഷിതാക്കളുമായി ചേർന്ന് കവിത ചൊല്ലി രസിക്കുക. തവളയുടെ ചിത്രം വരച്ച് നിറം കൊടുക്കുക... 1, 2 ക്ലാസ്സുകളിലെ കുട്ടികൾ കവിത ഉറക്കെ വായിക്കുക. വ്യത്യസ്ത ഈണങ്ങളിൽ പാടി നോക്കുക .തവളയുടെ മുഖം മൂടി നിർമ്മിച്ച് നിറം കൊടുക്കുക. മുഖം മൂടി വച്ചു കൊണ്ട് കൂട്ടുകാരുമായി കുളം........ കര കളിക്കുക.   3, 4 ക്ലാസ്സിലെ കുട്ടികൾ കവിത തനിയെ വായിക്കുക. തൊടി, മോദം എന്നീ വാക്കുകളുടെ അർത്ഥം കണ്ടെത്തുക. സമാന അർത്ഥമുള്ള പദങ്ങൾ ശേഖരിക്കുക. സാമോദം = സന്തോഷത്തോടെ സസ്നേഹം = സ്നേഹത്തോടെ സാദരം = ആദരവോടെ ഇതുപോലെ 'സ' ചേർന്നു വരുന്ന കൂടുതൽ വാക്കുകൾ കണ്ടെത്തുക... നിങ്ങളുടെ ഒരു മഴ അനുഭവം കുറിപ്പായി എഴുതൂ....

ശിശുദിനം

Image
 ഇന്നത്തെ പ്രവർത്തനങ്ങൾ തയ്യാറാക്കി അയച്ചത് കവിത ടീച്ചറാണ്. ഒരു കൊച്ചു കൂട്ടുകാരിയുടെ ഡയറി നമുക്കൊന്ന് വായിക്കാം. ശിശുദിനത്തിലെ ഡയറിയാണ് എഴുതിയിട്ടുള്ളത്. താഴെക്കൊടുത്തിരിക്കുന്ന ഡയറി വായിക്കൂ....  വായിക്കാൻ കഴിയാത്ത കൊച്ചു കൂട്ടുകാർക്ക് രക്ഷിതാക്കൾ ഡയറി വായിച്ചു കൊടുക്കണം. ഇനി പ്രവർത്തനങ്ങളിലേക്ക്.... പ്രീപ്രൈമറി  രക്ഷിതാക്കൾ ഉമയുടെ ഡയറി വായിച്ചു കൊടുക്കുക.... തുടർന്ന് നെഹൃവിന്റെ ചിത്രം വരയ്ക്കുക... ഒന്ന്, രണ്ട് ക്ലാസ്സുകൾ ഡയറി വായിക്കുക... താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക... 1. ആരാണ് ചാച്ചാജി? 2. എന്നാണ് ചാച്ചാജിയുടെ പിറന്നാൾ? 3. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്? 5. നവംബർ 14 എന്ത് ദിനമായി യാണ് ആചരിക്കുന്നത്? മൂന്ന്,നാല് ക്ലാസ്സുകൾ ഡയറി കുറിപ്പ് വായിക്കുക... സ്കൂളിൽ അവതരിപ്പിക്കുന്നതിനായി ഒരു പ്രസംഗം തയ്യാറാക്കുക - വിഷയം - ശിശുദിനം    

വാഹനങ്ങൾ

Image
        അനന്ദുവും നന്ദനയും വെക്കേഷന് അമ്മയുടെ വീട്ടിൽ പോയി. അവർ ബസിനാണ് പോയത്. നഗരത്തിലെത്തിയപ്പോൾ നല്ല തിരക്കായി. എത്ര എത്ര വാഹനങ്ങൾ..... ആളുകൾ...      യാത്ര കഴിഞ്ഞ് അമ്മയുടെ വീട്ടിലെത്തിയപ്പോൾ അമ്മുമ്മ വിശേഷങ്ങൾ ചോദിച്ചു. അനന്ദു വഴിയിൽ കണ്ട കാര്യങ്ങൾ വിശദമായി പറഞ്ഞു. കൂട്ടത്തിൽ താൻ കണ്ട വഹനങ്ങളുടെ കാര്യമാണ് അവൻ അത്ഭുതത്തോടെ പറഞ്ഞത്.  ഏതെല്ലാം വാഹനങ്ങളെ കുറിച്ചൊക്കെ ആയിരിക്കാം അനന്ദു പറഞ്ഞിട്ടുണ്ടാകുക... പ്രവർത്തനങ്ങൾ പ്രീപ്രൈമറി നിങ്ങൾക്ക് ചുറ്റും നിങ്ങൾ കാണുന്ന വാഹനങ്ങൾ ഏതെല്ലാമാണ്? നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള വാഹനം ഏതാണ് ? എന്തുകൊണ്ട് ? അമ്മയെയോ അച്ഛനെയോ പറഞ്ഞ് കേൾപ്പിക്കുക. 1,2 ക്ലാസ്സുകൾ നിങ്ങൾക്കു് ചുറ്റും കാണുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുക. വാഹനങ്ങളെ ചക്രങ് ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുക. 3,4 ക്ലാസ്സുകൾ   നിങ്ങൾക്കു് ചുറ്റും കാണുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുക. വാഹനങ്ങളിൽ വ്യത്യസ്തമായ ഇന്ധനങ്ങൾ ഉപയോഗിക്കാറുണ്ട്. പെട്രോൾ, ഡീസൽ, വൈദ്യുതി തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇന്ധനം വേണ്ടാത്ത വാഹനങ്ങളുമുണ്ട്...

Animals

Image
 ഇന്നത്തെ പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ജയശ്രീ ടീച്ചറാണ്. പലതരം ജീവികളെ കുറിച്ചാണ് ഇന്നത്തെ പ്രവർത്തനങ്ങൾ. ആദ്യം നമുക്ക് രണ്ട് വീഡിയോകൾ കാണാം. ആദ്യം നാം വളർത്തുന്ന Farm Animals.  ഇനി വന്യമൃഗങ്ങളെ കണ്ടാലോ... Wild Animals  ഇനി പ്രവർത്തനങ്ങളിലേക്ക്....  LKG, UKG  പൂച്ചയുടെ ചിത്രം വരച്ച് നിറം നൽകി പൂച്ചയ്ക്ക് പേര് കൊടുക്കുക. നിങ്ങൾക്കറിയാവുന്ന 5 ജീവികളുടെ പേരെഴുതുക? 1,2 ക്ലാസ്സുകൾ  നിങ്ങൾക്കറിയാവുന്ന ജീവികളുടെ പേര് എഴുതുക? ഏറ്റവും ഇഷ്ടപ്പെട്ട ജീവിയുടെ ചിത്രം വരയ്ക്കുക നിറം നൽകുക? 3,4 ക്ലാസ്സുകൾ  നാട്ടിൽ വളർത്തുന്ന ജീവികൾ/ കാട്ടുജീവികൾ എന്നിങ്ങനെ ജീവികളെ തരംതിരിക്കുക. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജീവിയെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.?

ക്ലോക്ക്

Image
 ഇന്നത്തെ പ്രവർത്തനങ്ങൾ അയച്ചു തന്നത് ഉഷ ടീച്ചറാണ്. ക്ലോക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യമായി ക്ലോക്കുമായി ബന്ധപ്പെട്ട് ഒരു നഴ്സറി ഗാനം കേട്ടാലോ...   Song ഇഷ്ടമായോ.... ഇനി പ്രവർത്തനങ്ങളിലേക്ക്.... പ്രീപ്രൈമറി  കുട്ടികൾക്ക് ഇതുപോലെ ഒരു ചിത്രം വരച്ചു നൽകുക.... അവർ ഇഷ്ടമുള്ള രീതിയിൽ നിറം നൽകട്ടെ...  ഒന്നാം ക്ലാസ്സ്    ഒന്നാം ക്ലാസുകാർ ഇതുപോലെ സംഖ്യാ പുഷ്പം വരച്ചു കളർ നൽകുക രണ്ടാം ക്ലാസ്സ്   രണ്ടാം ക്ലാസിലെ കൂട്ടുകാർ വൃത്തം വരയ്ക്കുക. സംഖ്യകൾ ഇതുപോലെ എഴുതി കൂട്ടി നോക്കൂ . 12 എന്നത് ആദ്യം എഴുതുക. ബാക്കി സംഖ്യകൾ കൂട്ടി എഴുതുക. 6 നോട് 6തന്നെ കൂട്ടുക👍   മൂന്നാം ക്ലാസ്സ്    മൂന്നാം ക്ലാസിലെ കൂട്ടുകാർ നിങ്ങൾ ഇന്ന് ഉണർന്ന സമയം എഴുതുക. പ്രഭാത ഭക്ഷണ സമയം, 'ഉച്ചഭക്ഷണ സമയം ',രാത്രിയിൽ ഉറങ്ങുന്നതിനായി പോകുന്ന സമയം. എന്നിവ ക്ലോക്ക് വരച്ച് അതിൽ അടയാളപ്പെടുത്തുകയും സമയം കോക്കിന്റെ താഴെ രേഖപ്പെടുത്തുകയും ചെയ്യുക .   നാലാം ക്ലാസ്സ്   താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക. 1.  6.30 am മുതൽ 9.30 pm വരെ...

Fruits

Image
Today we are discussing about fruits.... What are the fruits we use in our daily life? Which fruit do you like most? (  ഇന്ന് പഴങ്ങളെ കുറിച്ചുള്ള ഒരു പ്രവർത്തനമാണ്. ) Let's listen a song... (നമുക്ക് ഒരു പാട്ട് കേട്ടാലോ... )  How is the song? Did you like it? Fruits are very important in our diet.  So we must eat fruit everyday. We can get it from our garden also. Plantains,papaya, mango, jack fruit and pineapple are cheap and good fruits. ( പഴങ്ങൾ നമ്മുടെ ഭക്ഷണത്തിലെ പ്രധാന ഘടകമാണ്. എല്ലാ ദിവസവും നാം ഏതെങ്കിലും പഴങ്ങൾ കഴിക്കണം. നാം നട്ട് വളർത്തുന്ന വാഴപ്പഴങ്ങളും പപ്പായയും മാങ്ങയും ചക്കയും പൈനാപ്പിളുമെല്ലാം നല്ല ഗുണമുള്ള പഴങ്ങളാണ്.)  What are the benefit of having fruits everyday? Let's read the picture below... ( എല്ലാ ദിവസവും പഴങ്ങൾ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്. താഴെ കൊടുത്തിരിക്കുന്ന ചിത്രം വായിച്ച് മനസ്സിലാക്കുക)  Activities Pre Primary Which fruit do you like most? Draw it.... and colour it.... (നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പഴത്തിന്റെ ച...

നാണയങ്ങൾ.... നോട്ടുകൾ....

Image
       പ്രിയ കുട്ടികളേ, മുകളിലെ ചിത്രത്തിൽ എന്താണ് കാണുന്നത്? ഇത്തരം നാണയങ്ങളും നോട്ടുകളും നിങ്ങളുടെ കയ്യിലുണ്ടോ?  ഏതെല്ലാമാണ് നിങ്ങളുടെ കയ്യിലുള്ളത്?  എന്തിനാണ് നാണയങ്ങളും നോട്ടുകളും ഉപയോഗിക്കുന്നത്? പ്രവർത്തനങ്ങൾ പ്രീപ്രൈമറി 1.നിങ്ങളുടെ കയ്യിലുള്ള ഒരു നാണയത്തെ പരിചയപ്പെടുത്തുക. 2.ഏറ്റവും ചെറിയ നാണയത്തിന്റെ വില എത്രയാണ്? 1,2 ക്ലാസ്സുകൾ 1.ഇരുപത്  രൂപാ നോട്ടിൽ എത്ര 2 രൂപകൾ ഉണ്ട്? 2. 100 രൂപാ നോട്ട് എത്ര പത്ത് രൂപാ നോട്ടുകൾ ചേർന്നതാണ്? 3. ഏറ്റവും വലിയ നോട്ടിന്റെ വില എത്രയാണ്? 3,4 ക്ലാസ്സുകൾ രാമുവും സീതയും കൂടി ബാങ്കിൽ പണം നിക്ഷേപിക്കാൻ പോയി. അവർ നിക്ഷേപിച്ച നോട്ടുകൾ താഴെ പറയും പ്രകാരമാണ്. രാമു നിക്ഷേപിച്ചത് 500 രൂ. നോട്ടുകൾ - 3 100 രൂ. നോട്ടുകൾ - 10 50 രൂ.  നോട്ടുകൾ - 2  സീത നിക്ഷേപിച്ചത് 500 രൂ. നോട്ടുകൾ - 4 100 രൂ. നോട്ടുകൾ - 8 50 രൂ.  നോട്ടുകൾ - 5   1. ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ചത് ആര്? 2. രണ്ടുപേരും കൂടി ആകെ എത്ര രൂപാ നിക്ഷേപിച്ചു?             

ജലസ്രോതസ്സുകൾ

Image
 പ്രിയ കുട്ടികളേ, ഇന്ന് നമ്മുടെ പരിസരവുമായി ബന്ധപ്പെട്ട്  ജലസ്രോതസ്സുകളെ കുറിച്ചുള്ള പാഠമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ നിത്യജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. കുടിക്കാനും കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും കൃഷിക്കുമെല്ലാം നമുക്ക് വെള്ളം ആവശ്യമാണ്. പണ്ടു കാലത്ത് ജനങ്ങൾ അരുവികളെയും പുഴകളെയുമാണ് വെള്ളത്തിനായി ആശ്രയിച്ചിരുന്നത്. യഥേഷ്ടം ശുദ്ധജലം അവയിൽ നിന്ന് ലഭിച്ചിരുന്നു. കാലം മാറിയപ്പോൾ ശുദ്ധജലം കിട്ടാക്കനിയായി. വില കൊടുത്ത് കുപ്പിവെള്ളം വാങ്ങി കുടിക്കുന്ന ഒരു കാലം നമ്മുടെ പൂർവികർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇന്ന് അതാണല്ലോ സംഭവിക്കുന്നത്. ജല സംരക്ഷണം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായില്ലെങ്കിൽ വരും കാല തലമുറ കുടിവെള്ളമില്ലാതെ അലയുന്ന അവസ്ഥ ഉണ്ടായേക്കാം. ജലസംരക്ഷണത്തെ കുറിച്ച് നമുക്ക് ഒരു പ്രഭാഷണം കേൾക്കാം. ജല സംരക്ഷണത്തിന്റെ പ്രാധാന്യവും എങ്ങനെ ജലം സംരക്ഷിക്കാമെന്നും മനസ്സിലായല്ലോ..... ഇനി പ്രവർത്തനങ്ങളിലേക്ക്.... പ്രീപ്രൈമറി നിങ്ങളുടെ വീട്ടിലും പരിസരത്തും കാണുന്ന ജലാശയങ്ങൾ ഏതെല്ലാമാണ്? ഏതെങ്കിലും ഒരു ജലാശയത്തിന്റെ ചിത്രം വരച്ച് ...

The Night Sky

Image
 പ്രിയ കുട്ടികളേ, ഇന്ന് ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൊച്ചു കൂട്ടുകാർ രക്ഷിതാക്കളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ചെയ്യുമല്ലോ.... രാത്രിയിലെ ആകാശം നിങ്ങൾ കണ്ടിട്ടുണ്ടോ.... എത്ര മനോഹരമാണത്.... അതിനെ കുറിച്ചുള്ള ഒരു ഇംഗ്ലീഷ് കവിത വായിക്കാം. Look at the picture and enjoy the poem. ( കൊച്ചു കൂട്ടുകാർക്ക് വായിച്ചു കൊടുക്കുമല്ലോ...വായിച്ചു കൊടുക്കാൻ പ്രയാസമുണ്ടെങ്കിൽ കവിതയ്ക്ക് താഴെ യുട്യൂബ് ലിങ്ക് നൽകിയിട്ടുണ്ട്. അങ്ങനെ കേട്ടും ചൊല്ലി പഠിക്കാം.) All day long  The Sun shines bright The moon and stars Come out by night From twilight time They line the skies And watch the world  With quiet eyes         കവിത ഇഷ്ടപ്പെട്ടോ....   പ്രവർത്തനങ്ങൾ Pre Primary What do you like most in the night sky? Draw and colour it.... ( രാത്രിയിൽ ആകാശത്ത് കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒന്നിന്റെ ചിത്രം വരച്ചാൽ മതി.) Std 1 &  Std 2 What do you see in the picture? Draw the picture of night sky and  write d...

എങ്ങനെ വളരണം

Image
 കാലത്തു നേരത്തെണീക്കേണം വേഗത്തിലൊന്നു നടക്കേണം ചേലൊത്ത പല്ലുകൾ തേയ്ക്കേണം തങ്കമുഖം കഴുകീടേണം കാൽ കൈ നഖങ്ങൾ മുറിക്കേണം കാര്യങ്ങൾ എല്ലാം പഠിക്കേണം നീണ്ടു നിവർന്ന് നടക്കേണം നാണിച്ചു നിൽക്കാതിരിക്കേണം വസ്ത്രങ്ങൾ നന്നായലക്കേണം നിത്യമെന്നോണം കുളിക്കേണം സത്യവും നീതിയും  കാക്കേണം ഉത്തമരായി കഴിയേണം തെറ്റുകുറ്റങ്ങൾ തിരുത്തേണം മാറ്റത്തിൽ ജീവിതമാകേണം ഭക്ഷണം നന്നായി ചവക്കേണം സാവധാനത്തിൽ കഴിക്കേണം വൃദ്ധരിൽ നാം തണലേകേണം കുട്ടികളിൽ സ്നേഹം കാട്ടേണം എല്ലാരിലും ഗുണമേകേണം നല്ലവരായി വളരേണം പ്രീപ്രൈമറി കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ കവിത നല്ല ഈണത്തിൽ ചൊല്ലിക്കൊടുക്കുക. കവിത ഇഷ്ടമായോ....  താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക. കാലത്തെ എഴുന്നേറ്റാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?  ഭക്ഷണം എങ്ങനെയാണ് കഴിക്കേണ്ടത്?     കുട്ടികൾ പറയുന്ന ഉത്തരങ്ങൾ രക്ഷിതാക്കൾ നോട്ടുബുക്കിലേക്ക് എഴുതുക.     4. കവിതയിൽ കുട്ടികൾക്ക് ഇഷ്ടപ്പെട്ട 2 വരികൾ കുട്ടികൾ ചൊല്ലട്ടെ. വീഡിയോ എടുത്ത് ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുക. 1,2 ക്ലാസ്സുകൾ കവിത നല്ല ഈണത്തിൽ ചൊല്ലി കൊട...