മഴയെത്തുമ്പോൾ....

 ഇന്നത്തെ പ്രവർത്തനം തയ്യാറാക്കിയത് സജീഷ് കുമാർ സാർ ആണ്.

പ്രിയപ്പെട്ട കുട്ടികളെ,
പ്രശസ്ത ബാലസാഹിത്യകാരനും അരീപ്പറമ്പ് ഹൈസ്കൂളിലെ അധ്യാപകന്യമായിരുന്ന ശ്രീ T V ഹരികുമാറിൻ്റെ താളം എന്ന കവിതയാണ് ഇന്നത്തെ പ്രവർത്തനത്തിൽ നൽകിയിട്ടുള്ളത്. എല്ലാവരും കവിത വായിച്ച് രസിക്കുക...

പ്രീപ്രൈമറി
LKG , UKG വിഭാഗം കുട്ടികൾക്ക് രക്ഷിതാക്കൾ കവിത ഈണത്തിൽ ചൊല്ലിക്കേൾപ്പിക്കുക. കുട്ടികൾ രക്ഷിതാക്കളുമായി ചേർന്ന് കവിത ചൊല്ലി രസിക്കുക. തവളയുടെ ചിത്രം വരച്ച് നിറം കൊടുക്കുക...


1, 2 ക്ലാസ്സുകളിലെ കുട്ടികൾ കവിത ഉറക്കെ വായിക്കുക. വ്യത്യസ്ത ഈണങ്ങളിൽ പാടി നോക്കുക .തവളയുടെ മുഖം മൂടി നിർമ്മിച്ച് നിറം കൊടുക്കുക. മുഖം മൂടി വച്ചു കൊണ്ട് കൂട്ടുകാരുമായി കുളം........ കര കളിക്കുക.
 

3, 4 ക്ലാസ്സിലെ കുട്ടികൾ കവിത തനിയെ വായിക്കുക.
തൊടി, മോദം എന്നീ വാക്കുകളുടെ അർത്ഥം കണ്ടെത്തുക. സമാന അർത്ഥമുള്ള പദങ്ങൾ ശേഖരിക്കുക.
സാമോദം = സന്തോഷത്തോടെ
സസ്നേഹം = സ്നേഹത്തോടെ
സാദരം = ആദരവോടെ
ഇതുപോലെ 'സ' ചേർന്നു വരുന്ന കൂടുതൽ വാക്കുകൾ കണ്ടെത്തുക...

നിങ്ങളുടെ ഒരു മഴ അനുഭവം കുറിപ്പായി എഴുതൂ....


Comments

Popular posts from this blog

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനം

വായന മാസാചരണം