Posts

Showing posts from June, 2025

ലോക ലഹരി വിരുദ്ധ ദിനം

Image
  സമൂഹത്തിൽ മയക്കുമരുന്നിന്റെ ഉപയോഗവും വില്പനയും വർധിച്ചു വരികയാണ്. ഇത് സമൂഹത്തിന്റെയും നിരവധി കുടുംബങ്ങളുടെയും താളം തെറ്റിക്കുന്നുണ്ട്. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയെ കുറിച്ച് ബോധവൽകരണം നൽകേണ്ടുന്നത് വളരെ അത്യാവശ്യമാണ്. 1987 ൽ യുണൈറ്റഡ് നേഷൻ ആണ് ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ നിർദേശിച്ചത്. ലഹരിയുടെ സ്വാധീനം എത്രത്തോളം വ്യക്തികളെയും സമൂഹത്തെയും ബാധിക്കുന്നു എന്ന് ലോകത്തെ ഓർമ്മിപ്പിക്കാൻ ഈ ദിവസം സഹായിക്കുന്നുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട് 'ബോധവൽക്കരണം, പ്രതിരോധം, പുനരധിവാസം എന്നീ പ്രവർത്തനങ്ങൾക്ക് ഈ ദിവസം നേതൃത്വം നൽകുന്നുണ്ട്. ആരോഗ്യകരമായ ഒരു യുവ തലമുറയെ സൃഷ്ടിക്കുന്നതിനും ലഹരിമുക്തമായ ഒരു സമൂഹത്തെ നിർമ്മിക്കാനും ഈ ദിവസം നല്ല പങ്ക് വഹിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ലോകം മുഴുവനും വിവിധ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്. സ്കൂളുകളിൽ, കോളേജുകളിൽ ഓരോ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈ ദിവസം നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഓരോ വർഷവും ഓരോ തീമിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത് 'പ്രീവെൻഷൻ ട്രീറ്റ്മെന്റ് ആൻഡ് ജസ്റ്റിസ് സിസ്റ്റംസ്' എന്ന തീമ...

വായന മാസാചരണം

Image
                       1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു. പി.എൻ. പണിക്കരും ഗ്രന്ഥശാലാ പ്രസ്ഥാനവും പി.എൻ. പണിക്കർ                     കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിക്കുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. ...

ലോക സമുദ്ര ദിനം

Image
             എല്ലാവർഷവും ജൂൺ എട്ടിനാണ് ലോക സമുദ്ര ദിനം ആചരിച്ചു വരുന്നത് ലോകമെമ്പാടുമുള്ള സമുദ്രങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക സമുദ്ര ദിനം ആചരിക്കുന്നത്. 1992 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിൽ പരിസ്ഥിതിയും വികസനവും എന്ന ചർച്ചയിൽ കാനഡയിലെ ഇൻറർനാഷണൽ സെൻറർ ഫോർ ഓഷ്യൻ ഡെവലപ്മെൻറും  ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാനഡയും ചേർന്നാണ് ലോക സമുദ്ര ദിനം ആചരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്.               സമുദ്രത്തെയും അതിലെ വൈവിധ്യമാർന്ന സമുദ്ര ജീവികളെയും അവയുടെ ആവാസ വ്യവസ്ഥയെയും നിലനിർത്തുകയും സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവയെ സുസ്ഥിരമായി ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സാമൂഹിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് 2008 ഡിസംബർ 5ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ജൂൺ 8 ലോക സമുദ്ര ദിനം ഔദ്യോഗികമായി അംഗീകരിച്ചത്. നമ്മുടെ സമുദ്രങ്ങൾ നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി 2009 ജൂൺ 8 ന് ആദ്യ സമുദ്ര ദിനം ആചരിക്കപ്പെട്ടു. മനുഷ്യൻറെ കടന്നുകയറ്റങ്ങളിലൂടെ സമുദ്രത്തിൽ ഉണ്ട...

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

Image
 പ്രിയ കുട്ടികളെ, ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ നമുക്ക് പരിചയപ്പെടാം. പ്രസംഗങ്ങൾ, കവിതകൾ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് നമുക്ക് തയ്യാറാക്കാവുന്നതാണ്. അവയുടെ ഏതാനും മാതൃകകളാണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്. കവിതകൾ ഒരു തൈ നടാം....        മരങ്ങൾ വെട്ടി മുറിക്കരുതേ....    ഇനി വരുന്നൊരു തലമുറയ്ക്ക്...       മണ്ണേ നമ്പി മരമിരുക്ക്....      പ്രസംഗം       പ്ലക്കാർഡ്    പോസ്റ്റർ    

ലോക പരിസ്ഥിതി ദിനം

Image
  ഓരോ വർഷവും ജൂൺ 5-നാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് . പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ഐക്യരാഷ്ട്രസഭയുടെ (UNEP) നേതൃത്വത്തിൽ 150-ലധികം രാജ്യങ്ങൾ ഈ ദിനം ആഘോഷിക്കുന്നു. [ 1 , 2 ] ലോക പരിസ്ഥിതി ദിനം 2026: തീയതി: 2026 ജൂൺ 5 (വെള്ളിയാഴ്ച) ആതിഥേയ രാജ്യം: അസർബൈജാൻ (ബാക്കു) ആപ്തവാക്യം (Theme): "Inspired by Nature. For Climate. For Our Future" ( "പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. കാലാവസ്ഥയ്ക്കായി. നമ്മുടെ ഭാവിക്കായി.")   പ്രധാന ലക്ഷ്യങ്ങൾ: കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള അടിയന്തര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുക. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുകയും പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ സംരക്ഷിക്കുക പരിസ്ഥിതി ദിന ക്വിസ് ലോക പരിസ്ഥിതി ദിനം എന്നാണ്? ജൂൺ 5 2026 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം എന്താണ്? "Inspired by Nature. For Climate. For Our Future" ( "പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. കാലാവസ്ഥയ്ക്കായി. നമ്മുടെ ഭാവിക്കായി.")   കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂ...