ലോക ലഹരി വിരുദ്ധ ദിനം

 G R Anil | ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം | Instagram

സമൂഹത്തിൽ മയക്കുമരുന്നിന്റെ ഉപയോഗവും വില്പനയും വർധിച്ചു വരികയാണ്. ഇത് സമൂഹത്തിന്റെയും നിരവധി കുടുംബങ്ങളുടെയും താളം തെറ്റിക്കുന്നുണ്ട്. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയെ കുറിച്ച് ബോധവൽകരണം നൽകേണ്ടുന്നത് വളരെ അത്യാവശ്യമാണ്.

1987 ൽ യുണൈറ്റഡ് നേഷൻ ആണ് ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ നിർദേശിച്ചത്. ലഹരിയുടെ സ്വാധീനം എത്രത്തോളം വ്യക്തികളെയും സമൂഹത്തെയും ബാധിക്കുന്നു എന്ന് ലോകത്തെ ഓർമ്മിപ്പിക്കാൻ ഈ ദിവസം സഹായിക്കുന്നുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട് 'ബോധവൽക്കരണം, പ്രതിരോധം, പുനരധിവാസം എന്നീ പ്രവർത്തനങ്ങൾക്ക് ഈ ദിവസം നേതൃത്വം നൽകുന്നുണ്ട്.

ആരോഗ്യകരമായ ഒരു യുവ തലമുറയെ സൃഷ്ടിക്കുന്നതിനും ലഹരിമുക്തമായ ഒരു സമൂഹത്തെ നിർമ്മിക്കാനും ഈ ദിവസം നല്ല പങ്ക് വഹിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ലോകം മുഴുവനും വിവിധ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്. സ്കൂളുകളിൽ, കോളേജുകളിൽ ഓരോ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈ ദിവസം നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

ഓരോ വർഷവും ഓരോ തീമിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത് 'പ്രീവെൻഷൻ ട്രീറ്റ്മെന്റ് ആൻഡ് ജസ്റ്റിസ് സിസ്റ്റംസ്' എന്ന തീമിന്റെ അടിസ്ഥാനത്തിലാണ് 2025 -ലെ ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്. ഇന്ന് ലഹരിക്ക് അടിമകളായി പലരും നിരവധി അക്രമങ്ങൾ സ്വന്തം കുടുംബത്തിലും സമൂഹത്തിലും നടത്തുന്നുണ്ട്. 

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം 300 ദശലക്ഷത്തിലധികം ആളുകൾ ലോകത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട്. അതിൽ 15 വയസുമുതൽ ഉള്ള കുട്ടികളും ഉൾപ്പെടുന്നുണ്ട്. അതുപോലെ സമൂഹത്തിൽ കഞ്ചാവിന്റെ ഉപയോഗം 25 ശതമാനം വർധിച്ചു. ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ എന്നീ മാരക മരുന്നുകളുടെ ഉപയോഗം സമൂഹത്തിൽ വർധിച്ചു വരുന്നത് കൊണ്ട് ആശങ്കകൾ കൂടുതലാണ്. ആഗോളതലത്തിൽ മയക്കുമരുന്നുകളുടെ വില്പന കൊണ്ട് 400 ബില്യൺ ഡോളറിൽ അധികം സമ്പാദിക്കുന്നുണ്ട്. 

ഈ വർഷം ലഹരിവിരുദ്ധ ദിനത്തിൽ ഐക്യരാഷ്ട്ര സഭ നൽകുന്ന സന്ദേശം വളരെ വലുതാണ്. ലഹരിക്ക് അടിമപ്പെടുന്നവരെ ശിക്ഷിക്കുകയല്ല മറിച്ച് അവർക്ക് ലഹരിയിൽ നിന്നും കയറിവരാൻ ഉള്ള കൈതാങ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം പ്രവർത്തിക്കുന്നത്.

 1987-ൽ ആണ് ലഹരി വിരുദ്ധ ദിനം എന്ന ആശയം രൂപപ്പെടുന്നത്. 1987 ഡിസംബർ 7 നു ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 42/112 പ്രമേയം അവതരിപ്പിക്കുകയും ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനം എടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക, പൊതുജന ആരോഗ്യം ശക്തിപ്പെടുത്തുക. ലഹരിക്കെതിരെ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം ആചരിക്കാൻ തീരുമാനിച്ചത്. 

2025 ലെ അന്താരഷ്ട്ര ലഹരി ദിനത്തിന്റെ സന്ദേശങ്ങളും ലക്ഷ്യങ്ങളും,

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ ബോധവൽക്കരണം, പ്രതിരോധം, ചികിത്സ, നയ പരിഷ്കരണം തുടങ്ങിയവ ഓരോ വർഷവും അവതരിപ്പിക്കുന്നത് ഓരോ സന്ദേശങ്ങൾ നൽകികൊണ്ടാണ്. ലോകമെമ്പാടുമുള്ള മയക്കുമരുനിന്റെ പ്രശ്നങ്ങൾ കുറക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്ന് കുറ്റകൃത്യ ഓഫീസ് എല്ലാവർഷവും പ്രവർത്തിക്കുന്നുണ്ട്.

മയക്കുമരുന്നിന്റെയും ലഹരിയുടെയും അപകടങ്ങളെ കുറിച്ച് പഠിപ്പിക്കുക, ഉപയോഗം തടയുക, ലഹരിക്ക് അടിമപ്പെട്ട് കിടക്കുന്ന ആളുകളെ സഹായിക്കുക, ലഹരി സംബന്ധമായ നിയമങ്ങൾ മെച്ചപ്പെടുത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ ഐക്യരാഷ്ട്ര സഭ എന്നും മുന്നിൽ നിൽക്കുന്നുണ്ട്.


ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശം അനുസരിച്ച് എല്ലാ രാജ്യങ്ങളും ജൂൺ 26 നു നിരവധി പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.

ക്വിസ്

 


 

 

Comments

Popular posts from this blog

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

വായന മാസാചരണം