Announcements

 

OEC സ്‍കോളര്‍ഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു



2025 -26 അധ്യയനവര്‍ഷത്തെ  OEC/OBC(H) സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി 2025 ജൂലൈ 15 ആണ്. ഇഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദാംശങ്ങള്‍ ചുവടെ.

OEC പ്രീ-മെട്രിക്ക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന OEC/OBC(H) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ് . അപേക്ഷിക്കുന്നതിനുള്ള നിബന്ധനകള്‍ ചുവടെ

  • സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്‍ഡഡ് /അണ്‍ എയ്‍ഡഡ് , CBSE/ICSE വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്
  • അപേക്ഷകര്‍ OEC വിഭാഗത്തിലോ 6 ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള OBC(H) വിഭാഗത്തില്‍പ്പെട്ടവരോ ആയിരിക്കണം .
  • ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന വിദ്യാലയങ്ങള്‍ ജൂലൈ 25നകം അപേക്ഷകള്‍ സമര്‍പ്പിക്കണം
  • OBC(H) വിഭാഗത്തില്‍ പെട്ടവര്‍ 1,5,8 ക്ലാസുകളില്‍  ആദ്യമായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അപേക്ഷ പുതതുക്കുന്ന സമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ മറ്റ് ക്ലാസുകളില്‍ പുതുതായി അപേക്ഷിക്കുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
  • മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് ട്രാന്‍സ്‍ഫര്‍ ആയി പുതിയ വിദ്യാലയത്തില്‍ നിന്നും അപേക്ഷ സമര്‍പ്പിക്കുന്നവരും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
  • ഇ-ഡിസ്ട്രിക്‍ട് പോര്‍ട്ടല്‍ മുഖേന ലഭ്യമാകുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ആണ് ലഭ്യമാക്കേണ്ടത്
  • സ്‍കൂള്‍ പ്രവേശനസമയത്ത് ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയിട്ടില്ലാത്തവരില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്. (മാതാവിന്റെയോ പിതാവിന്റെയോ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പോ ജാതി സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാന്‍ മതിയാകും)
  • വിദ്യാലയത്തില്‍ പ്രവേശനം നേടിയ ശേഷം മതപരിവര്‍ത്തനം നടത്തിയവരില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടണം
  • ഒരേ ക്ലാസില്‍ ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ലംപ്‍സം ഗ്രാന്റ് പകുതി മാത്രമേ ലഭിക്കൂ
  • ഒ ഇ സി ആനുകൂല്യത്തിന് മാര്‍ക്ക് നിബന്ധനയില്ല എങ്കിലും എല്ലാ വിദ്യാര്‍ഥികളുടെയും മാര്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്തണം
  • വിദ്യാര്‍ഥിയുടെ പേരിലോ വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെയോ വിവരങ്ങള്‍ നല്‍കണം. അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പ് വരുത്തണം
  • അക്കൗണ്ടുകള്‍ ആധാര്‍ സീഡഡ് ആവണം
  • ഇ ഗ്രാന്റ്‍സ് പോര്‍ട്ടലില്‍ വിദ്യാര്‍ഥികളെ പ്രമോട്ട് ചെയ്‍തതിന് ശേഷം ആവണം അപേക്ഷ സമര്‍പ്പിക്കേണ്ടത് . വിദ്യാര്‍ഥിയുടെ വിവരങ്ങളില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ Edit Student Details വഴി തിരുത്തലുകള്‍ വരത്തിയ ശേഷമേ അപേക്ഷ സമര്‍പ്പിക്കാവൂ. അപേക്ഷ സമര്‍പ്പിച്ച ശേഷം തിരുത്തലുകള്‍ സാധ്യമല്ല.
OEC/OBC(H) Premetric  Scholarship 2025-26 - Circular No.BCDIR/316/2025-A2 Dated, 01/06/2025
OEC/OBC(H) Pre metric  Scholarship 2025-26 Application Form
Pre metric  Scholarship 2025-26 List of OEC Communities
Pre metric  Scholarship 2025-26 List of OBC(H) Communities

 
 

കെടാവിളക്ക് സ്‍കോളര്‍ഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു

 

സംസ്‍ഥാനത്തെ സര്‍ക്കാര്‍ /എയ്‍ഡഡ് സ്‍കൂളുകള‍ില്‍ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1500 രൂപ വീതം സഹായം ലഭിക്കുന്ന കെടാവിളക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സ്‍കൂളുകളില്‍ നിന്നും ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി  2025 ജൂലൈ 15 ആണ് . അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചുവടെ.

  •  1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആണ് അപേക്ഷിക്കാവുന്നത്.  കൂടുതല്‍ മാര്‍ക്കിന്റെയും കുറഞ്ഞ വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നത്. (ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ വരുമാനത്തിന്റെ അടിസ്ഥാനത്തിലും) പ്രതിവര്‍ഷം 1500 രൂപയാണ് സ്കോളര്‍ഷിപ്പ് തുക. 
  • അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സ്കോളര്‍ഷിപ്പ് തുക ലഭിക്കണമെന്നില്ല
  • മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 90% മോ അതില്‍ കൂടുതലോ സ്കോര്‍ ലഭിച്ചവര്‍ അപേക്ഷിച്ചാല്‍ മതിയാകും
  • ഇ ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന വിദ്യാലയങ്ങളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. താല്‍പര്യമുള്ള രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കണം (മാതൃക ചുവടെ)
  • ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്
  • OEC, OBC(H) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല
  • 1,5,8 ക്ലാസുകളില്‍ ആദ്യമായി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയാകും.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അതേ വിദ്യാലയത്തില്‍ നിന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് എങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല
  • വിദ്യാര്‍ഥികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നല്‍കുന്നത് എന്നതിനാല്‍ ലൈവ് ആയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം
  • മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ ശതമാനമാണ് രേഖപ്പെടുത്തേണ്ടത്. മാര്‍ക്കിനെ ഗ്രേഡിലാക്കിയ ശേഷം ഗ്രേഡിന്റെ ശതമാനമല്ല നല്‍കേണ്ടത്
  • ജാതി, കാറ്റഗറി, തുടങ്ങിയവയില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ പിന്നോക്ക വിഭാഗ വികസന ഓഫീസിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തിയ ശേഷമേ അപേക്ഷ സമര്‍പ്പിക്കാവൂ
  • LSS,USS,NTSE,NMMS,ഭിന്നശേഷി, സ്‍നേഹപൂര്‍വ്വം എന്നിവ ലഭിച്ച വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
 
1 മുതല്‍ 8 വരെ ക്ലാസുകളിലെ ഒ ബി സി വിഭാഗം കുട്ടികള്‍ക്കുള്ള കെടാവിളക്ക് സ്‍കോളര്‍ഷിപ്പ് പദ്ധതി സര്‍ക്കുലര്‍ BCDIR/430/2025-A2 Dated 30-05-2025
കെടാവിളക്ക് സ്‍കോളര്‍ഷിപ്പ് പദ്ധതി അപേക്ഷ ഫാറം (PDF)
കെടാവിളക്ക് സ്‍കോളര്‍ഷിപ്പ് പദ്ധതി ഒ ബി സി വിഭാഗം ലിസ്റ്റ്

Comments

Popular posts from this blog

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

വായന മാസാചരണം