ക്ലോക്ക്
ഇന്നത്തെ പ്രവർത്തനങ്ങൾ അയച്ചു തന്നത് ഉഷ ടീച്ചറാണ്.
ക്ലോക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആദ്യമായി ക്ലോക്കുമായി ബന്ധപ്പെട്ട് ഒരു നഴ്സറി ഗാനം കേട്ടാലോ...
Song ഇഷ്ടമായോ....
ഇനി പ്രവർത്തനങ്ങളിലേക്ക്....
പ്രീപ്രൈമറി
കുട്ടികൾക്ക് ഇതുപോലെ ഒരു ചിത്രം വരച്ചു നൽകുക.... അവർ ഇഷ്ടമുള്ള രീതിയിൽ നിറം നൽകട്ടെ...
ഒന്നാം ക്ലാസ്സ്
ഒന്നാം ക്ലാസുകാർ ഇതുപോലെ സംഖ്യാ പുഷ്പം വരച്ചു കളർ നൽകുക
രണ്ടാം ക്ലാസ്സ്
രണ്ടാം ക്ലാസിലെ കൂട്ടുകാർ വൃത്തം വരയ്ക്കുക. സംഖ്യകൾ ഇതുപോലെ എഴുതി കൂട്ടി നോക്കൂ . 12 എന്നത് ആദ്യം എഴുതുക. ബാക്കി സംഖ്യകൾ കൂട്ടി എഴുതുക. 6 നോട് 6തന്നെ കൂട്ടുക👍
മൂന്നാം ക്ലാസ്സ്
മൂന്നാം ക്ലാസിലെ കൂട്ടുകാർ നിങ്ങൾ ഇന്ന് ഉണർന്ന സമയം എഴുതുക. പ്രഭാത ഭക്ഷണ സമയം, 'ഉച്ചഭക്ഷണ സമയം ',രാത്രിയിൽ ഉറങ്ങുന്നതിനായി പോകുന്ന സമയം. എന്നിവ ക്ലോക്ക് വരച്ച് അതിൽ അടയാളപ്പെടുത്തുകയും സമയം കോക്കിന്റെ താഴെ രേഖപ്പെടുത്തുകയും ചെയ്യുക.
നാലാം ക്ലാസ്സ്
താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
1. 6.30 am മുതൽ 9.30 pm വരെ ആകെ എത്ര മണിക്കൂറുകൾ ഉണ്ട്?
2. ഇന്നേ ദിവസം 4.30 pm മുതൽ 6.30 pm വരെ കളിച്ചു എങ്കിൽ ആകെ എത്ര സമയ കളിച്ചു ?
3.പഠന പ്രവർത്തനങ്ങൾക്കായി 7 pm മുതൽ 8.30 pm വരെ ഉപയോഗിച്ചു. പഠന പ്രവർത്തനത്തിനായി നീക്കിവച്ച സമയം എത്ര?

Comments
Post a Comment