ഭൂപടങ്ങൾ

 പ്രിയ കുട്ടികളേ,

ഇന്ന് ഭൂപടങ്ങളെ കുറിച്ചുള്ള ചെറിയ ഒരു പഠനമാണ് തയ്യാറാക്കിയിട്ടുള്ളത്. നമ്മൾ താമസിക്കുന്ന പ്രദേശങ്ങളെ ഒരു പരന്ന പ്രതലത്തിൽ വരച്ചു തയ്യാറാക്കുന്നതാണ് ഭൂപടം. ലോകത്തെ മുഴുവനായും ഭൂഖണ്ഡങ്ങളായി തിരിച്ചും രാജ്യങ്ങളായി തിരിച്ചും വിവിധ പ്രവിശ്യകളുടേയും ഭൂപടങ്ങൾ നമുക്ക് ലഭ്യമാണ്. അതിർത്തികൾ മനസ്സിലാക്കാനും കാലാവസ്ഥാ പഠനത്തിനും സമുദ്ര-വിമാന-കര യാത്രകൾക്കുമെല്ലാം ഭൂപടം അത്യന്താപേക്ഷിതമാണ്. നമുക്ക് ചില ഭൂപടങ്ങൾ ആദ്യം പരിചയപ്പെടാം.

ആദ്യം നമുക്ക് നമ്മുടെ ജില്ലയുടെ മാപ് പരിചയപ്പെടാം.


ആലപ്പുഴ ജില്ലയുടെ അതിരുകൾ ഏതെല്ലാമാണ്?

ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ ഏതെല്ലാം?

ജില്ലയുടെ കിഴക്ക് ഭാഗത്തായി പരന്നു കിടക്കുന്ന കായൽ ഏതാണ്?

ഇനിയും ഈ ഭൂപടത്തോട് എത്രയോ ചോദ്യങ്ങൾ ചോദിക്കാനുണ്ട്. അവയുടെ ഉത്തരങ്ങളും ഭൂപടം നമുക്ക് പറഞ്ഞുതരും.

ഇനി നമ്മുടെ മാതൃ രാജ്യമായ ഇന്ത്യയുടെ ഭൂപടം കാണാം.



ഇന്ത്യയുടെ അതിരുകൾ, സംസ്ഥാനങ്ങൾ, കടലുകൾ, സംസ്ഥാന തലസ്ഥാനങ്ങൾ ഇവയെല്ലാം വളരെ എളുപ്പത്തിൽ നമുക്ക് കണ്ടെത്താമല്ലോ....

ഇനി നമുക്ക് നമ്മുടെ സംസ്ഥാനത്തെ പരിചയപ്പെടാം....



മറ്റ് രണ്ട് മാപ്പുകളിലേതു പോലെയുള്ള വിവരങ്ങൾ കേരളത്തിന്റെ മാപ്പിൽ കാണുന്നുണ്ടോ..... അവ പൂർത്തിയാക്കുകയാണ് ഇന്നത്തെ പ്രവർത്തനം.

പ്രീപ്രൈമറി കുട്ടികൾക്ക്

കേരളത്തിന്റെ ഭൂപടത്തിൽ താഴെപ്പറയുന്നവ അടയാളപ്പെടുത്തുക. ( മാപ്പ് രക്ഷിതാക്കൾ വരച്ചു നൽകുമല്ലോ...)

1. അറബിക്കടൽ

2. ആലപ്പുഴ ജില്ല

1, 2 ക്ലാസ്സുകൾക്ക്

കേരളത്തിന്റെ ഭൂപടത്തിൽ താഴെപ്പറയുന്നവ അടയാളപ്പെടുത്തുക

1. ആലപ്പുഴ ജില്ലയും ആലപ്പുഴയുടെ അതിർത്തി ജില്ലകളും അടയാളപ്പെടുത്തി പേരുൾപ്പെടെ എഴുതുക.

2. കേരളത്തന്റെ അതിരുകൾ അടയാളപ്പെടുത്തി പേര് കണ്ടെത്തി എഴുതുക...

3,4 ക്ലാസ്സുകൾക്ക്

1. കേരളത്തിന്റെ ഭൂപടത്തിൽ എല്ലാ ജില്ലകളുടേയും പേരെഴുതുക.

2. കേരളത്തിന്റെ അതിരുകൾ അടയാളപ്പെടുത്തി പേരെഴുതുക.

3. വേമ്പനാട്ട് കായൽ അടയാളപ്പെടുത്തുക.


Comments

Popular posts from this blog

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനം

വായന മാസാചരണം