അവലോകനം

 

 

പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,

നാം ഈ അവധിക്കാലത്ത് നടത്തിക്കൊണ്ടിരുന്ന പ്രവർത്തനങ്ങൾ അവസാനിക്കുകയാണ്. ജൂൺ രണ്ടാം തീയതി സ്കൂൾ തുറക്കുകയാണല്ലോ.. ഇനി ഒരാഴ്ച മാത്രമാണ് മുന്നിൽ ഉള്ളത്. അത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കായി മാറ്റിവെയ്ക്കാം. കൂടാതെ നാം ചെയ്തുകൊണ്ടിരുന്ന എല്ലാ പ്രവർത്തനങ്ങളും ഒന്ന് മറിച്ചു നോക്കാം. 

എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ കഴിഞ്ഞോ.... ഇനിയും ചെയ്യാൻ എന്തെങ്കിലും ഉണ്ടോ... ചെയ്ത പ്രവർത്തനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്...

നമ്മുടെ ആദ്യത്തെ പ്രവർത്തനം തോട്ടം നിർമാണം എവിടെവരെയായി...   

എല്ലാമൊന്ന് അവലോകനം ചെയ്യുക....

അവധിക്കാല പ്രവർത്തനങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം ഒരു കുറിപ്പായി നമ്മുടെ നോട്ട് ബുക്കിൽ അവസാനമായി എഴുതിച്ചേർക്കുക...

രക്ഷാകർത്താക്കളുടേയും അഭിപ്രായം ഏറ്റവും അവസാന പേജിൽ എഴുതി സ്കൂൾ തുറന്ന് വരുമ്പോൾ നോട്ട് ബുക്ക് കൊണ്ടുവരണം. ഏറ്റവും മികച്ച ബുക്കുകൾ തെരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുന്നതാണ്.

പ്രവർത്തനങ്ങൾ എല്ലാം ചെയ്തു പൂർത്തിയാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Comments

Popular posts from this blog

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

വായന മാസാചരണം