കൂട്ടുകാർ
പ്രിയ കുട്ടികളേ,രക്ഷിതാക്കളേ,
2024-25 അധ്യയന വർഷം അവസാനിക്കുകയാണല്ലോ... ഇനി 2 മാസം അവധിക്കാലം.... കുട്ടികൾക്ക് കളിക്കാനും രസിക്കാനും ഉല്ലസിക്കാനും ഉള്ളതാണ് അവധിക്കാലം... അത് ആഘോഷമാക്കുക....
ആ ആഘോഷത്തിന് രസം പകരാൻ നമ്മുടെ വിദ്യാലയവും ഒപ്പമുണ്ട്. അവധിക്കാലം ആഘോഷമാക്കാൻ വായനയുടെയും രസകരമായ പ്രവർത്തനങ്ങളുടേയും വാതിൽ നിങ്ങൾക്കായി തുറക്കുന്നു.
ഇന്ന് ആദ്യ പ്രവർത്തനമാണ്. നമുക്ക് തുടങ്ങിയാലോ....
താഴെ കൊടുത്തിരിക്കുന്ന കൂട്ടുകാർ എന്ന കഥ വായിക്കൂ... വായിക്കാൻ കഴിയാത്ത കുട്ടികൾക്ക് മുതിർന്നവർ വായിച്ചു കൊടുക്കണം.... വായിച്ചതിനു ശേഷം താഴെ നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ ഒരു ചെറിയ നോട്ടു ബുക്കിൽ ചെയ്ത് സൂക്ഷിക്കണം, സ്കൂൾ തുറന്ന് വരുമ്പോൾ കൊണ്ടുവരണം. മികച്ച രീതിയിൽ പ്രവർത്തനം ചെയ്യുന്ന ഓരോ ക്ലാസ്സിലേയും കുട്ടികൾക്ക് സമ്മാനം നൽകുന്നതാണ്.ഇനി പ്രവർത്തനങ്ങളിലേക്ക്...............
പ്രീപ്രൈമറി
- രക്ഷിതാക്കൾ കുട്ടികളോട് കഥയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചോദിക്കുക.... ഉത്തരം പറഞ്ഞാൽ മതി. എഴുതേണ്ടതില്ല
- ആരൊക്കയായിരുന്നു കൂട്ടുകാർ?
- ആരാണ് തേൻ കുടിച്ച് രസിച്ചത്?
- ആരാണ് പഴങ്ങൾ കഴിച്ചത്?
- നമുക്ക് അമ്മുപ്പൂമ്പാറ്റയുടെ ചിത്രത്തിന് നിറം നൽകിയാലോ.... രക്ഷിതാക്കൾ പൂമ്പാറ്റയുടെ ചിത്രം നോട്ട് ബുക്കിൽ വരച്ച് നൽകുക.... പിന്നീട് കുട്ടികൾ സ്വന്തമായി ക്രയോൺസ് ഉപയോഗിച്ച് നിറം നൽകട്ടെ....
1,2 ക്ലാസ്സുകൾ
- താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് നോട്ട് ബുക്കിൽ ഉത്തരം എഴുതുക...
- അമ്മു പൂമ്പാറ്റ എന്താണ് പറഞ്ഞത്?
- കുഞ്ഞനണ്ണാൻ എന്താണ് പറഞ്ഞത്?
- കൂട്ടുകാർ രണ്ടുപേരും കൂടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്തത്?
- നമുക്കും ചെടികൾ നട്ടാലോ.... ഈ അവധിക്കാലത്ത് അച്ഛന്റേയോ അമ്മയുടേയോ സഹായത്തോടെ ഒരു ചെടിയെങ്കിലും നട്ടു വളർത്തുക... ചെടി നടുന്നതും വളരുന്നതും പൂവിടുന്നതുമൊക്കെ ഫോട്ടോയെടുത്ത് ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യണം.
3,4 ക്ലാസ്സുകൾ
- അമ്മുപ്പൂമ്പാറ്റയും കുഞ്ഞനണ്ണാനും കൂടി എന്തെല്ലാം ചെടികളായിരിക്കും നട്ടുപിടിപ്പിച്ചത്? എന്തൊക്കെ നിറങ്ങളിലുള്ള പൂക്കളായിരിക്കാം പൂന്തോട്ടത്തിലുണ്ടായിരുന്നത്? എന്തെല്ലാം പഴങ്ങളായിരിക്കാം പഴത്തോട്ടത്തിലുണ്ടായിരുന്നത്?
- അവരുടെ പൂന്തോട്ടത്തെ കുറിച്ചും പഴത്തോട്ടത്തെ കുറിച്ചും ഒരു വിവരണം തയ്യാറാക്കുക. ആവശ്യമായ ചിത്രങ്ങളൊക്കെ വരച്ച് മനോഹരമാക്കി നോട്ട് ബുക്കിൽ എഴുതി സൂക്ഷിക്കുക.
- നിങ്ങളുടെ വീട്ടിൽ പൂന്തോട്ടമോ പഴത്തോട്ടമോ ഉണ്ടോ? ഉണ്ടെങ്കിൽ ഈ അവധിക്കാലത്ത് രക്ഷിതാക്കളുടെ സഹായത്തോടെ അതിൽ കൂടുതൽ ചെടികളൊക്കെ നട്ടു പിടിപ്പിച്ച് മനോഹരമാക്കുക.. ഇല്ലെങ്കിൽ പുതുതായി ഒരെണ്ണം ഉണ്ടാക്കുക... രക്ഷിതാക്കൾ നിങ്ങളെ സഹായിക്കും. ചെടികൾ നടുമ്പോഴും പൂക്കളും കായ്കളും ഉണ്ടാകുമ്പോഴും ഫോട്ടോയൊക്കെ എടുത്തു സൂക്ഷിക്കണം. ഗ്രൂപ്പിൽ ഷെയർ ചെയ്യണം.
Comments
Post a Comment